“നൂറനാട് ഹനീഫ് നോവൽ പുരസ്കാരം എം.പി.ലിപിൻരാജിന്”

നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ അർഹതനേടി. ഡി സി ബുക്സാണ് പ്രസാധകർ. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം.

ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ എൻ.എസ്.മാധവൻ പുരസ്കാരം സമർപ്പിക്കും. ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തിൽ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് ‘മാർഗരീറ്റ’. ‘മാർഗരീറ്റ’യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങൾമാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത – ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓർമ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലിൽ.

Leave a Reply

Your email address will not be published. Required fields are marked *