വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധം ഒരു പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ.ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചാണ് നിലവിൽ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന് പ്രത്യേകം യൂസര്‍ നെയിമുകള്‍ അവരുടെ പ്രൊഫൈലുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സാപ്പ് ശ്രമിക്കുന്നത്.
ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവരെ കാണിക്കാതെ തന്നെ ചാറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന് ലഭ്യമായ യൂസര്‍ നെയിം തിരഞ്ഞെടുക്കാനാവും.ഈ യൂസര്‍ നെയിം ആണ് ഉപഭോക്താവിനെ തിരിച്ചറിയാൻ ഉപയോഗിക്കുക. ഫോണ്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെക്കാതെ സ്വകാര്യത ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും.നിങ്ങള്‍ക്ക് യൂസര്‍ നെയിം ഉണ്ടെങ്കിലും നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പര്‍ നേരത്തെ തന്നെ കൈവശം ഉള്ളവര്‍ക്ക് അതുവഴി നിങ്ങളെ വാട്‌സാപ്പില്‍ ബന്ധപ്പെടാനാവും.അതായത് മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പറോ യൂസര്‍ നെയിമോ ഉപയോഗിച്ച് വാട്‌സാപ്പില്‍ നിങ്ങള്‍ക്ക് സന്ദേശമയക്കാംനിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല.