ആലപ്പുഴ: ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻരെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ് എന്നിവരാണ് ഓൺലൈൻ ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുന്നത്. മന്ത്രി പി.പ്രസാദ് ഓൺലൈൻ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചതോടെ വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് ലഭ്യമായിത്തുടങ്ങി. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനുള്ള ലിങ്ക് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. www.nehrutrophy.nic.in എന്നതാണ് വെബ്‌സൈറ്റ്. ജില്ലകളക്ടർ അലക്‌സ് വർഗ്ഗീസ്, എ.ഡി.എം. വിനോദ് രാജ്, സബ്കളക്ടർ സമീർ കിഷൻ, ബാങ്ക് ഓഫ് ബറോഡ് പ്രതിനിധികളായ ബീന തോമസ്, എമിൽ ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളായ എ.ലക്ഷ്മി, സി.എൽ.പ്രീജോ എന്നിവർ സംസാരിച്ചു.
Related News
ദുബായിൽ പാക് പൗരൻ്റെ ആക്രമണം കൊല്ലം സ്വദേശി പ്രദീപ് (ഹരിക്കുട്ടൻ 43) മരിച്ചു.
ദുബായ്: ദുബായിൽമോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു.ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് (ഹരിക്കുട്ടൻ…
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തു .
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനായിരുന്നു പള്‍സര്‍ സുനിക്ക് ഹൈക്കോടതി…
തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, അന്തരിച്ചു.
കിഴക്കേ കല്ലട :തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം,…
