പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ചെങ്കുളം പുന്നയ്ക്കോട് ശശിവിലാസത്തില്‍ വിജയന് മകന് അരുണ്‍ (28) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഈ മാസം ആറാം തീയതി സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ നിര്‍ബന്ധിച്ചു സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. കൊല്ലം ഈസ്റ്റ്, ഇരവിപുരം, ചാത്തന്നൂര്‍, പാരിപ്പള്ളി, പരവ്വൂര്‍, ആറ്റിങ്ങല്‍, പൂയപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ നിലവിലുണ്ട്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ജയേഷ് സക്കീര്‍ സി. പി. ഓ മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
ഇടിമുറിയില്‍ കൂടി വളര്‍ന്നുവന്നതല്ല; എസ്എഫ്ഐ ആയതുകൊണ്ടുമാത്രം 35 പേര് കൊല്ലപ്പെട്ടു; ഇത്തരമൊരു അനുഭവം കെഎസ്യുവിന് പറയാനുണ്ടോ?’
തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും…
“സിപിഐ തിരിച്ചറിയണം:യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്”
സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്കാന് സിപിഎമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്നും…
രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സംരക്ഷിക്കണം : എം.ഖുത്തുബ്
രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സംരക്ഷിക്കുകയും സമത്വവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് സ്വാതന്ത്ര്യദിനം പ്രേരകമാകണമെന്ന് നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. 78 മത്…
