കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാർ അറസ്റ്റിൽ.വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിയുടെ വാഹനം തടഞ്ഞു കരിംകൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്.
അതേസമയം മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി നാളെ കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ് എഫ് ഐ. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.