ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ വിളിക്കാൻ കാത്തു കിടക്കുമ്പോഴാണ് അപകടം. ഫയർഫോഴ്സ് എത്തിയാണ് മരം നീക്കിയത് വാഹനത്തിന് കാര്യമായ കേടുപാടുണ്ടായി.
“കാറിന് മുകളിൽ മരം കടപുഴകി വീണു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്”
ഇടുക്കിയിൽ ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫാണ് മരിച്ചത്. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്ജോബിയുടെ ഭാര്യ അഞ്ജുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നമ്മയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്.