പൊതുജനാരോഗ്യ , ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൊല്ലം ജില്ലയിൽ കൊല്ലം പട്ടണത്തിലും മറ്റും വലിയ സ്ഥാപനങ്ങളിൽ , കടകളിൽ, ബേക്കറികളിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധനയും നിയമലംഘനങ്ങളും കണ്ടെത്തുകയും,എന്നാൽ തട്ടുകടകൾ പരിശോധിക്കുന്നില്ല. ജില്ലാ ആശുപത്രിക്ക് മുന്നിലും റസ്റ്റ് ഹൗസിന് മുന്നിലും കൊല്ലം പട്ടണത്തിൻ്റെ സമീപ പ്രദേശങ്ങളിലുമുള്ള തട്ടുകടകൾ പരിശോധിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി. മഞ്ഞപ്പിത്തം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ചീത്തയായ ഭക്ഷണങ്ങൾ നൽകുന്നതാണ് കാരണം.സാധാരണക്കാർ, വിദ്യാർത്ഥികൾ, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വഴിയോര തട്ടുകടകൾ, ലഘു ഭക്ഷണ ശാലകൾ, ഭക്ഷണപാനീയ ശാലകൾ ,ഫാസ്റ്റ് ഫുഡ് കടകൾ, റസ്റ്റോറന്റുകൾ എന്നിവയിൽ കൃത്യമായ ഇടവേളകളിൽ രാത്രിയും പകലും പരിശോധനകൾ നടത്തുകയോ നടപടി സ്വീകരിക്കുകയോ, നിയമലംഘനക്കെതിരെ കേസ് എടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യുന്നില്ലാ.ഈ സാഹചര്യത്തിൽ കൊല്ലം പട്ടണത്തിലെ സമീപപ്രദേശങ്ങളിലും വഴിയോര ഭക്ഷണപാനീയ ശാലകൾ എന്നിവ പരിശോധിച്ചു ശുചിത്വ ഉറപ്പാക്കുന്നതിനും, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനീകരമായ സാഹചര്യങ്ങളിൽ ഭക്ഷണപാനീയങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനു എതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Related News
വാട്ടർ അതോറിട്ടി കോടികളുടെ നഷ്ടം എന്താ കാരണം?
പുനലൂർ:വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ കേരളമെല്ലാം പൊട്ടും. ഈ തകരാർ പരിഹരിക്കാൻ മാസങ്ങൾ കാലതാമസ്സം വരും. ഇത് സ്വകാര്യ മേഖലയ്ക്ക് പോയാൻ കുറ്റം പറയാൻ കഴിയുമോ? മൂന്നു മാസമായി…
“ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി ആളപായമില്ല”
കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്.…
“ഗുണ്ട നേതാവ് തീക്കാറ്റ് ഒളിവിൽ:സ്റ്റേഷനുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി”
തൃശൂര്: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ്…
