മില്‍മയില്‍ തൊഴിലാളികളുടെസേവന വേതന വ്യവസ്ഥകൾക്ക് പരിഹാരമായി. അനിശ്ചിത കാല സമരം പിൻവലിച്ചു.

മില്‍മയില്‍ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിക്ഷേധിച്ചു ട്രേഡ് യൂണിയനുകള്‍ സംയുക്തമായി 25.06.2024 തീയതി മുതല്‍ നടത്തുവാന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായി.ഒത്തു തീര്‍പ്പു വ്യവസ്ഥപ്രകാരം സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലായ് 15 നു മുന്‍പായി ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ സ്ഥാപനത്തില്‍ നടപ്പിലാക്കുന്നതാണെന്നു മാനേജ്മന്റ് ഉറപ്പുനല്‍കുകയും മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 25.06.2024 തീയതി മുതല്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്ക് മാറ്റിവയ്ക്കുന്നതിന് ട്രേഡ് യൂണിയനുകള്‍ സമ്മതിക്കുകയും ചെയ്തു.യോഗത്തില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് ഐ.എ.എസ്, ചെയര് മാന് കെ.എസ് മണി, റീജിയണല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്മാരായ ഡോ. മുരളി പി, കെ.സി ജെയിംസ്,തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, വില്‍സണ്‍ ജെ.പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചു എ ബാബു, ശ്രീകുമാരന്‍ എം.എസ്, പി.കെ ബിജു (CITU), ഭുവനചന്ദ്രന്‍ നായര്‍, എസ് സുരേഷ് കുമാര്‍ (INTUC), കെ.എസ് മധുസൂദനന്‍, എസ് സുരേഷ്‌കുമാര്‍ (AITUC) എന്നിവരും പങ്കെടുത്തു.യോഗത്തില്‍ ലേബര്‍ കമ്മീഷണറെ കൂടാതെ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ. ശ്രീലാല്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ (ആസ്ഥാനം) സിന്ധു കെ.എസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *