ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, പെരുമതുറ, വലിയവിളകം വീട്ടില്‍ അബ്ദുള്‍ വാഹിദ് മകന് സലീം (48), ഇയാളുടെ ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജനുവരി മാസത്തില്‍ കരിങ്കുളത്തെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ഏഴ് വിളക്കുകള്‍ ഇരുവരും ചേര്‍ന്ന് മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. വിളക്കുകള്‍ മോഷണം പോയത് മനസിലാക്കിയ ക്ഷേത്രത്തിലെ സെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരുനവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സുധീര്‍, എ.എസ്.ഐ ജിജു, സിപിഒ മാരായ സാജ്, ശാന്തിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Related News
ഒരു മതിലിൻ്റെ കഥ, വർഷം കഴിഞ്ഞിട്ടും പരിഹാരമില്ലാതെ…….?
അഞ്ചാലുംമൂട്: ഞാൻ ഇത് പറയരുത് എന്നു വിചാരിച്ചതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമബോധ്യമുള്ള സർക്കാരാഫീസുകളിൽ അത് പരിഹാരമില്ലാതാകുമ്പോൾ ക്ഷമിക്കാനും സഹിക്കാനും കഴിയുന്നവർ ധാരാളമുണ്ട്. ഉള്ളത് കൊണ്ട് ഓണം പോലെ…
എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്.
പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ScPo 6924ബിനീഷിന്റെ 8 വയസ്സുള്ള മകൻ കടയ്ക്കാട് KN S – ൽ പഠിക്കുന്ന നവനീത് വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 1655 രൂപ വയനാട്…
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: കെ.സുധാകരന് എംപി.
കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ…
