“പോലീസിന്‍റെ അന്വേഷ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയില്‍”

പോലീസിന്‍റെ അന്വേഷണ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയിലായി. മയ്യനാട്, ധവളക്കുഴി, ഷഹീര്‍ മന്‍സിലില്‍ അബ്ബാസ് റാവുത്തര്‍ മകന്‍ സുധീര്‍(42) ആണ് പോലീസിന്‍റെ പിടിയിലായത്. മന്‍സൂര്‍ എന്നയാളുടെ പക്കല്‍ നിന്നും സാധനങ്ങള്‍ എടുത്ത് ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ വീടുകളിലും മറ്റും എത്തിച്ച് വില്‍പ്പന നടത്തുന്ന ആളായിരുന്നു സുധീര്‍. എന്നാല്‍ വീടുകളില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം ഉടമയായ മന്‍സൂറിന്‍റെ പക്കല്‍ പണം നല്‍കുന്നില്ലെന്ന് കാണിച്ച് ഇയാള്‍ പരാതിയുമായ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി സുധീറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇയാള്‍ ബൈക്കില്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇയാളുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ചില അവ്യക്തതകള്‍ പ്രകടമായതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇരവിപുരം എസ്.ഐ ഉമേഷ് നടത്തിയ പരിശോധനയില്‍ അത് ബൈക്കിന്‍റെ നമ്പര്‍ അല്ല എന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ ബൈക്ക് മാര്‍ച്ച് മാസം ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തുകയും ചെയ്യ്തു. തുടര്‍ന്ന് വാഹനയുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതിയെ ചവറ പോലീസിന് കൈമാറുകയായിരുന്നു. ചവറ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Leave a Reply

Your email address will not be published. Required fields are marked *