യുവാവിനെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ രാഹുല്‍ നിവാസില്‍ രഘുനാഥന്‍ പിള്ള മകന്‍ രാഹുല്‍(30), തൃക്കടവൂര്‍ കുരീപ്പുഴ ആക്കല്‍ വടക്കതില്‍ രാമചന്ദ്രന്‍ പിള്ള മകന്‍ ബാബുക്കുട്ടന്‍(45) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. കുരീപ്പുഴ ഇളംപ്ലാവില്‍ തെക്കതില്‍ വീട്ടില്‍ ആന്‍റണി മകന്‍ ആന്‍സില്‍(31) നെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന മുന്‍ വിരോധം നിമിത്തം ചൊവ്വാഴ്ച വെളുപ്പിന് 1.30 മണിയോടെ കുരീപ്പുഴ, പോസ്റ്റുംമൂട് അംഗനവാടിക്ക് സമീപത്ത് വച്ച് അന്‍സിലിനെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തി ചീത്ത വിളിക്കുകയും വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ആന്‍സിലിന്‍റെ ചെവിക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും തലയിലും നടുവിനും മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്യ്തു. ആന്‍സിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അഞ്ചാലൂംമൂട് പോലീസ് പ്രതികളെ ഉടന്‍ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്‍സിലിനെതിരെ പ്രതികള്‍ക്കുണ്ടായിരുന്ന മുന്‍വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമീ സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യ പ്രതിയായ റ്റിജു എന്ന ജോസഫ് ഹെന്‍ട്രി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അഞ്ചാലൂംമൂട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ മാരായ മഹേഷ്, ഷാഫി, പ്രമോദ്, സി.പി.ഒ ശിവകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്.