ഞാൻ എന്തു പറയാൻ, ഞാൻ മുട്ടിയിട്ടില്ല ഒരു വാതിലും. ഇന്ദ്രൻസ്.

തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെ ചൂഷണം ചെയ്യാൻ ആരു ശ്രമിച്ചാലും തെറ്റാണ്. വാതിൽ മുട്ടിയ കാര്യം എനിക്ക് അറിയില്ല. ഒരു എരിവും പുളിയുമൊക്കെ വേണ്ടേ. ബംഗാളി നടി ഒരു സംവിധായകനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. അത് ശരിയാണോ എനിക്കറിയില്ല ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെക്കുറിച്ച് പെട്ടെന്ന് ആരോപണം ഉന്നയിക്കാൻ എളുപ്പമാണ്. എന്നാൽ സത്യം തിരിച്ചറിയാൻ കഴിയണം. സർക്കാർ ഈ കാര്യത്തിൽ വേണ്ടത് ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.ബംഗാളി നടിയെ അറിയുമോ എന്ന് മാധ്യമപ്രവർത്തകൾ ചോദിച്ചപ്പോൾഎനിക്ക് ബംഗാളി നടിയേയും അറിയില്ല. കേരളത്തിലെ പുതിയ നടികളെയും അറിയില്ല എന്നായിരുന്നു ഇന്ദ്രൻസിൻ്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *