വീട്ടിൽ അതിക്രമിച്ച് കയറി അക്രമം ; പ്രതികൾ പിടിയിൽ.

കരുനാഗപ്പള്ളി കുലശേഘരപുരം സ്വദേശിനിയായ യുവതിയേയും ഭർത്താവിനേയും വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. കടത്തൂർ മീനത്തേരിൽ രമേശൻ മകൻ രാഹുൽ(30), കുതിരപ്പന്തി അരുൺ നിവാസിൽ വാസുദേവൻ മകൻ അരുൺ(31) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതിയുടെ ഭർത്താവും പ്രതികളുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ മാസം ഒമ്പതാം തീയതി രാത്രി 11 മണിയോടെ അയൽവാസിയുടെ വീട്ടിൽ നിൽക്കുകയായിരുന്ന യുവതിയേയും കുടുംബത്തേയും പ്രതികൾ ചീത്ത വിളിച്ചുകൊണ്ട് കമ്പി വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനേയും പ്രതികൾ ആക്രമിക്കുകയും യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്തുകയും ചെയ്യ്തു. യുവതിയോട് അശ്ലീല പദപ്രയോഗം നടത്തിയ ശേഷം സ്ഥലത്ത് നിന്നും പോയ പ്രതികൾ അടുത്ത ദിവസം വെളുപ്പിന് രണ്ട് മണിയോടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വീളിക്കുകയും കതക് തല്ലി തകർക്കാൻ ശ്രമിക്കുകയും വീടിന് നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്യ്തു. യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്ത കരുനാഗപ്പള്ളി പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തി വരവെ കഴിഞ്ഞ ദിവസം ഇവർ പോലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കരൂനാഗപ്പള്ളി എ.സി.പി വി.എസ് പ്രതീപ് കുമാറിന്റെ മേനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വി, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ ജയകൃഷ്ണൻ എസ്.സി.പി.ഒ മാരായ ഹാഷിം, അനിതാ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *