തിരുവനന്തപുരം:കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
Related News
“ഡോ. എം.എസ്. വല്യത്താൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു “
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടർ, മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സി തുടങ്ങിയ പദവികൾ അലങ്കരിച്ച ഡോ. എം.എസ് വല്യത്താൻ ആതുര…
ഭരതനാട്യം ആഗസ്റ്റ് 23-ന്.
പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.…
റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്ര വാഹന മോഷണം പ്രതികൾ പിടിയിൽ.
കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന് മകന് നബീല്‍ (20), വേങ്ങ,…
