കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം സംഭവിക്കും. പാർട്ടി എന്തു ചെയ്താലും സമരസപ്പെട്ടു പോകണം. എനിക്ക് അതിന് കഴിയില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പല കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ ഞാൻ ചൂണ്ടികാണിച്ചത് സംഘടനയ്ക്കുള്ളിലെ കാര്യങ്ങളാണ്. സ്വർണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എം ഷാജിറിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ആകാശ് തില്ലങ്കേരിക്കുപോലും പാർട്ടിയിൽ നിന്ന് സഹായം കിട്ടുന്നുണ്ട്. ഇതൊക്കെ തുറന്നു പറയാൻ എനിക്ക് ഭയമില്ല. നമ്മൾ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയല്ലല്ലോ.ഡിവൈഎഫ്ഐ നേതാവ് എം ഷാജിറിനെതിരെ പരാതി നൽകിയപ്പോൾ അദ്ദേഹത്തെ യുവജന കമ്മീഷൻ ചെയർമാനാക്കിയതു വഴി എന്താണ് മനസ്സിലാക്കേണ്ടത്. അത്തരം നിലപാടുകളോട് എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ അംഗത്വം പുതുക്കാതായത്.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ് മനു തോമസ് സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
Related News
വാഹനാപകടത്തിൽ വർക്കല പാലച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു.
വർക്കല: ഇന്നലെ രാത്രി കൊട്ടാരക്കരയ്ക്കടുത്ത് പനവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വർക്കല പാലച്ചിറ കൂടത്തി വിളയിൽ റേഷൻ കട വീട്ടിൽ സുൽഫിയുടെയും സജ്നായുടെയും മകൻ സുൽജാൻ( 24 )…
മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സൈമൺ മകൻ സണ്ണി(36) ആണ്…
“വിക്സ് മിഠായി കഴിച്ചാലും പോലീസിൻ്റെ ഊതൽ യന്ത്രം പിടിക്കും”
ചില്ലറയ്ക്ക് പകരം കിട്ടിയ വിക്സ് ഗുളിക പൊല്ലാപ്പായി. പോലീസിൻ്റെ ഊതൽ യന്ത്രം മദ്യമല്ലാത്ത പലതിനേയും പിടികൂടുമെന്നു പോലിസിനും മനസ്സിലായി. വാരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കടയിൽ നിന്ന്…
