“കണ്ണുനനയിച്ച് അർജുനൻ്റെ മെസേജ്”

ഒറ്റയ്ക്ക് പോകുന്നതാ നല്ലത്, എനിക്കെന്നെ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ…… അർജുനൻ്റെ വാക്കുകൾ ഓർത്ത് പ്രിയപ്പെട്ട സുഹൃത്ത്.

കോഴിക്കോട്: കുട്ടു എന്ന് വിളിക്കുന്ന ഒരു സുഹൃത്ത് അർജുന് ഉണ്ട്. ദീർഘദൂര യാത്രകളിൽ ഒപ്പം പോകുന്നയാളാണ് സുജിത് എന്നാൽ തൻ്റെ അവസാന യാത്രയ്ക്ക് കുട്ടു പോയില്ല. കഴിഞ്ഞ എട്ടാം തീയതിയാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഒറ്റക്കണ്ടത്തിൽ താഴത്ത് സി.എം സുജിത്തിൻ്റെ വാട്ട്സാപ്പിലേക്ക് അവസാനമായി ഒരു വോയ്സ് മെസേജ് വന്നത്. ആ മെസേജ് ഇപ്പോഴും കുട്ടുവിനെ കരയിക്കുന്നുണ്ട്. ഡാ കുട്ടു, ലൈസൻസ് നമുക്ക് കർണ്ണാടകയിൽ നിന്നെടുക്കാം. പറ്റുന്ന ലോഡ് വന്നാൽ ഞാൻ വിളിക്കും ഇതായിരുന്നു ആ സന്ദേശം.ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലാതിരുന്ന കുട്ടുവിന് കർണാടകയിൽ നിന്ന് ലൈസൻസ് എടുക്കാമെന്ന് അർജുനൻ്റെ വോയ്സ് വാക്കുകൾ അവസാന വാക്കായിരുന്നുവോ…… അർജുൻ തിരിച്ചു വരുമെന്നും വിളിക്കുമെന്നും ഉള്ള വിശ്വാസത്തിലാണ് കുട്ടു .മിക്ക സമയങ്ങളിലും ചെറിയ ലോഡാണെങ്കിൽ ഒറ്റയ്ക്ക് തന്നെ പോകും വലിയ ലോഡ് ആണെങ്കിൽ കുട്ടുവുമായി പോകുന്നത്. എന്തും അതിജീവിക്കാനുള്ള മനസ്സ് അവനുണ്ട്. ചായ കുടിക്കാനായി വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ശീലമില്ല. മറ്റാരും കൂടെയില്ലാതെ ഒറ്റയ്ക്ക് പോകുന്നത് അപകടമല്ലെ എന്ന ചോദ്യത്തിന് കുട്ടുവിന് കൊടുത്ത മറുപടി ഇതാണ് ഒറ്റക്കാവുന്നതാണ് നല്ലത്. അപ്പോൾ എനിക്ക് എന്നെ ശ്രദ്ധിച്ചാൽ മതിയല്ലോ……..

Leave a Reply

Your email address will not be published. Required fields are marked *