മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ സ്മൃതി യാത്ര ഇന്ന് കെ. പ്രകാശ് ബാബു പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യും.ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും..
തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുള്ള സി അച്യുതമേനോന്റെ പ്രതിമയും വഹിച്ചുള്ള സ്മൃതി യാത്ര പയ്യന്നൂരില്‍ നിന്ന് ഇന്ന് പര്യടനമാരംഭിക്കും. ഗാന്ധി മൈതാനിയില്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു സ്മൃതി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കെ പി രാജേന്ദ്രന്‍ (ക്യാപ്റ്റന്‍) സത്യന്‍ മൊകേരി (ഡയറക്ടര്‍), ടി വി ബാലന്‍, ഇ എസ് ബിജിമോള്‍, ടി ടി ജിസ്‌മോന്‍, പി കബീര്‍ എന്നിവര്‍ യാത്ര നയിക്കും.
മറ്റന്നാള്‍ രാവിലെ പത്തിന് കണ്ണൂര്‍ ടൗണിലും വൈകിട്ട് അഞ്ചിന് കോഴിക്കോടും യാത്രയ്ക്ക് സ്വീകരണം നല്‍കും. 27ന് രാവിലെ പത്തിന് മലപ്പുറം ടൗണ്‍, വൈകിട്ട് മൂന്നിന് പട്ടാമ്പി, 5.30ന് തൃശൂര്‍, 28ന് രാവിലെ പത്തിന് എറണാകുളം, വൈകിട്ട് മൂന്നിന് ചേര്‍ത്തല, അഞ്ചിന് വൈക്കം, 29 രാവിലെ പത്തിന് അടൂര്‍, വൈകിട്ട് മൂന്നിന് കൊട്ടാരക്കര എന്നിവിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. 30ന് വൈകിട്ട് നാലിന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും.