കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുട്ടി റോഡിലേക്ക് വീണതിനെ തുടർന്ന് സ്വകാര്യ ബസ്സ് തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ദേവമാതാ സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച വിശ്വജിത്ത്………
രാവിലെ 8.20. ഓടെയാണ് കൊല്ലം പോളയത്തോട്ടിൽ അപകടം സംഭവിച്ചത്.കുട്ടിയെ സ്കൂളിലേക്ക് അയക്കാനായി വികലാംഗനായ പിതാവും മാതാവും കുട്ടിയും ഒരുമിച്ചാണ് മുച്ചക്ര സ്കൂട്ടറിൽ കൊല്ലത്തേക്ക് പോയത്. പോളയത്തോട് ജംഗ്ഷന് സമീപം വച്ച് സ്വകാര്യ ബസിനെ ഓവർട്ടേക്ക് ചെയ്യുന്നതിനിടെ മറ്റോരു വാഹനം എതിർ ദിശയിലെത്തിയതിനെ തുടർന്ന് വാഹനം ഇടത് വശത്തേക്ക് മാറ്റിയതിനെ തുടർന്നായിരുന്നു അപകടം സംഭവിച്ചത്.റോഡിൻ്റെ ഗട്ടറിൻ്റെ താഴ്ച്ചയിലേക്ക് വാഹനം ചരിഞ്ഞതോടെ വിശ്വജിത്ത് റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുട്ടിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിശ്വത്തിൻ്റെ മാതാപിതാക്കൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്…….