ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCC യുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഇന്ത്യൻ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരളസർക്കാരാണ്. അതിൻ്റെ ശുപാർശകൾ കാലവിളംബം കൂടാതെ നടപ്പിലാക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സർക്കാർ നടപടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്താങ്ങുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
Related News
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി അറസ്റ്റിൽ.
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയൽ, പുത്തലത്ത് ഹൗസിൽ അബ്ബുൽ മജീദ് മകൻ ഷംഷീർ…
“വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻ
പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട്…
“വിക്സ് മിഠായി കഴിച്ചാലും പോലീസിൻ്റെ ഊതൽ യന്ത്രം പിടിക്കും”
ചില്ലറയ്ക്ക് പകരം കിട്ടിയ വിക്സ് ഗുളിക പൊല്ലാപ്പായി. പോലീസിൻ്റെ ഊതൽ യന്ത്രം മദ്യമല്ലാത്ത പലതിനേയും പിടികൂടുമെന്നു പോലിസിനും മനസ്സിലായി. വാരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കടയിൽ നിന്ന്…