സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിലാക്കുക.

ആരോഗ്യ മേഖലയിൽ പ്രതിരോധ രംഗത്ത് കാര്യക്ഷമായി പ്രവർത്തിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി ആവശ്യപ്പെട്ടു. ജൂനിയർ പബ്ലിക്ക് ഹെൽ ത്ത് നേഴ്സസ് ആൻ്റ് സൂപ്പർവൈസേഴ്സ് യൂണിയൻ്റെ ജില്ലാ കൺവെൻഷൻ തിരുവനന്തപുരം നേഴ്സസ് ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിക്കുവാൻ വകുപ്പു തയ്യാറാകണമെന്നും വനിതാ ജീവനക്കാർക്ക് അനുവദിക്കപ്പെടാത്ത ജോലി അടിച്ചേൽപ്പിക്കാൻ അധികാരികൾ തയ്യാറാകരുതെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് റംല ജെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബീന ഒ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ദീപ എൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച ജീവനക്കാരേയും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആശാലത മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി ലീനഡാനിയേൽ( പ്രസിഡൻ്റ്) ജിജിലാൽ, മഞ്ചു, റംല ജെ (വൈസ് പ്രസിഡൻ്റെന്മാർ) ബീന ഒ (സെക്രട്ടറി) ഷാമില എ, സ്റ്റെല്ല റാണി, വിദ്യാ വി.വി (ജോ:സെക്രട്ടറിമാർ)ഗായത്രി എച്ച് എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *