പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം പണം മുൻകൂർ വാങ്ങി കുത്തക കമ്പനികളിൽ നിക്ഷേപിക്കുന്ന തൊഴിലാളി വിരുദ്ധമായ പെൻഷൻ പദ്ധതി തന്നെയാണിതെന്നും അതിനോട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിന് യോജക്കാനാവില്ലെന്നും സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അഭിപ്രായപ്പെട്ടു. പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിച്ചു കിട്ടുന്നതുവരെ അതിനു വേണ്ടിയുള്ള സമരം സംഘടന തുടരുമെന്നും നേതാക്കൾ പറഞ്ഞു.
Related News
“വയനാടിനായി മണിപ്പൂരിന്റെ മെഴുകുതിരിവെട്ടം”
വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും…
മണർകാട് മാത്യു അന്തരിച്ചു.
കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ…
“വാഹനാപകടം ഒരാൾ മരിച്ചു”
കായംകുളം:പള്ളിപ്പാട് പൊയ്യക്കര ശിവമൂർത്തി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ…