കൊട്ടിയം: ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഉമയനല്ലൂര്‍ സ്വദേശി സുള്‍ഫിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. 11 കെ.വി വൈദ്യുതി ലൈന്‍ സ്ഥാപിച്ച തൂണിലേയ്ക്ക് ഇടിച്ചു കയറി കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും കാര്‍ യാത്രികര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. സ്ഥലത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. കൊട്ടിയം പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് ഒടിഞ്ഞപ്പോള്‍ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
Related News
അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ
കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്…
“നിപ: 17 പേരുടെ ഫലം നെഗറ്റീവ്:മന്ത്രി വീണാ ജോര്‍ജ്”
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…
“വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു”
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ…
