ജനങ്ങൾ എങ്ങനെ എന്നെ സ്വീകരിക്കുന്നു എന്നതാണ് എൻ്റെ പൊതു പ്രവർത്തനത്തിലെ ആവേശമെന്ന് എം.വി നികേഷ് കുമാർ പറയുന്നത്. നല്ല ഒരു ജോലി ഉപേക്ഷിച്ച് ഇത്തരം ചിന്തയിലേക്ക് പോകുന്നത്. എം. വി രാഘവൻ്റെ ചുവടു പിടിച്ചുള്ള പോക്കായി കാണാം. സി.പി ഐ എം അംഗമായി അദ്ദേഹം മാറും. റിപ്പോർട്ടർ ചാനൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ വികാരപരമായ യാത്രയപ്പ് നൽകി. 28 വർഷം ഒരു മേഖലയിൽ നിന്നും യാത്ര അവസാനിപ്പിക്കുന്നതും മറ്റൊരു രംഗത്തേക്ക് എത്താൻ ആഗ്രഹിക്കുന്നതും മാധ്യമ രംഗത്തെ ഇപ്പോഴത്തെ അവസ്ഥയാകാം.റിപ്പോർട്ടർ ചാനലിലെ എഡിറ്റോറിയൽ ചുമതലകൾ അദ്ദേഹം ഒഴിഞ്ഞു.
ഇനി സി പി എം ൽ ചേർന്ന് പ്രവർത്തിക്കും.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും.
ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,
എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.റിപ്പോർട്ടർ ചാനലിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റം വരും ദിനങ്ങളിൽ എവിടെ നിന്നെങ്കിലും അറിയാം. അറിയാതിരിക്കില്ല. അതും ഒരു മാധ്യമപ്രവർത്തനമാണല്ലോ?