കായംകുളം.കായംകുളം എം എസ് എം.കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ അന്തരിച്ചു.കായംകുളത്തെ ഒരു മഹാപണ്ഡിതൻ ,പി എൻ.ദാമോദരൻ പോറ്റിയെന്ന പോറ്റി സാർ.
കായംകുളം എം എസ് എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരുന്നു.
പന്തളം എൻഎസ്എസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചു.അക്കാലത്ത് ഇംഗ്ലീഷിൽ ബിരുദാനന്ദരബിരുദം നേടിയ അദ്ധ്യാപകർ കുറവായിരുന്നു.പല പല കോളേജുകളിലും അദ്ധ്യാപകനായി ജോലി നോക്കിയ പോറ്റി സാർ, തന്റെ അടുത്ത കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കായംകുളം എംഎസ്എം കോളേജിൽ അദ്ധ്യാപകനായി.
കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനാണെങ്കിലും അലക്കി തേക്കാത്ത മുണ്ടും ഷർട്ടുമിട്ട് തന്റെ പഴഞ്ചൻ സൈക്കിളിൽ വരുന്ന പോറ്റിസാർ എല്ലാവർക്കും കൗതുകമായിരുന്നു.
ആ കാലത്ത് ഡിഗ്രി ക്ലാസ്സിൽ ഒരു മിടുക്കനായ വിദ്യാർത്ഥി ഉണ്ടായിരുന്നു. ക്ലാസ്സിലെ മുൻ ബഞ്ചിൽ ഇരിക്കുന്ന ഈ വിദ്യാർത്ഥി, ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരുടെ പിഴവുകൾ കണ്ടെത്തി അവരെ ചോദ്യങ്ങൾ ചോദിച്ച് വീർപ്പുമുട്ടിക്കുമായിരുന്നു. ആ ക്ലാസ്സിൽ പഠിപ്പിക്കാൻ പോകാൻ തന്റെ ഡിപ്പാർട്ടുമെന്റിലെ അദ്ധ്യാപകർ ഭയന്നപ്പോൾ ,പോറ്റി സാർ ആ ദൗത്യം ഏറ്റെടുത്തിരുന്നു.