വയനാട്. തലപ്പുഴയിൽ കുഴി ബോംബുകൾ കണ്ടെത്തി. കൊടക്കാടാണ് വീര്യംകൂടിയ സ്ഫോടക വസ്തുക്കൾ
കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടകശേഖത്തിനൊപ്പം കുഴിച്ചിട്ടവയിലുണ്ട്. പ്രദേശത്തെ ഫെൻസിങ്
പരിശോധിക്കാൻ പോയ, വനംവാച്ചർമാരാണ് ദുരൂഹമായ നിലയിൽ
എന്തോ കുഴിച്ചിട്ടത് കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ,
വയറുകളും മറ്റും കണ്ടു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡ് എത്തിയാണ് നീർവീര്യമാക്കിയത്.
തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലങ്ങളിലാണ് കുഴിബോംബുകൾ
ഒരുക്കിയത്. ഒരു വർഷത്തിനിടെ തലപ്പുഴ മേഖലയിൽ മൂന്ന് തവണമാവോയിസ്റ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്.പ്രദേശത്ത് തണ്ടർബോട്ട് നിരീക്ഷണം ശക്തമാക്കി. രാവിലെ കൂടുതൽ
തെരച്ചിലുണ്ടാകും.കുഴിബോംബ് കണ്ടെത്തിയ വയനാട് തലപ്പുഴ മക്കിമലയിൽ നാളെ എ ടി എസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) പ്രത്യേക സംഘം തിരച്ചിലിനെത്തും വനത്തിലും മേഖലയിലും വിശദമായി പരിശോധന നടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാളെ മക്കിമലയിലെത്തും…..