സിവില്‍ സര്‍വീസിന്റെ ശാക്തീകരണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.-അഡ്വ.ജി.ആര്‍.അനില്‍.

തിരുവനന്തപുരം: സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്താകമാനം വ്യാപിക്കുമ്പോള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ് സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന നിലപാട് കൈക്കൊളളുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ.ജി.ആര്‍.അനില്‍. ഒഴിവുള്ള തസ്തികകള്‍ ഒന്നും തന്നെ നിര്‍ത്തലാക്കാതെ യഥാസമയം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടി പൂര്‍ത്തീകരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എന്നും ജീവനക്കാരോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് ജോയിന്റ് കൗണ്‍സിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.അജയകുമാര്‍ അദ്ധ്യക്ഷനായ സമ്മേളനത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ യു.സിന്ധു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഇ.ഷമീര്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ്‌ചെയര്‍മാന്‍ എം.എസ്.സുഗൈദകുമാരി, സംസ്ഥാന സെക്രട്ടറി എം.എം.നജീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.സി.ഗംഗാധരന്‍, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, പി.ഹരീന്ദ്രനാഥ്, എസ്.പി.സുമോദ്, പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍.സിന്ധു, വി.ശശികല, ജി.സജീബ്കുമാര്‍, വി.കെ.മധു, ജില്ലാ ഭാരവാഹികളായ രജനി.റ്റി.വി, ആര്‍.മഹേഷ്, പി.ഷാജികുമാര്‍, എസ്.ജയരാജ്, പ്രദീപ് തിരുവല്ലം, ദീപ.ഒ.വി, ബീന.എസ്.നായര്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഭാരവാഹികളായി ആര്‍.കലാധരന്‍ (പ്രസിഡന്റ്), റ്റി.വി.രജനി, ആര്‍.മഹേഷ്, പി.ഷാജികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), വിനോദ്.വി.നമ്പൂതിരി (സെക്രട്ടറി), ഇ.ഷമീര്‍, പ്രദീപ് തിരുവല്ലം, മുഹമ്മദ് ഷാഫി (ജോയിന്റ് സെക്രട്ടറിമാര്‍), എസ്.ജയരാജ് (ട്രഷറര്‍) എന്നിവരെയും വനിതാ കമ്മിറ്റി പ്രസിഡന്റായി ബിന്ദു.റ്റി.എസ് നെയും സെക്രട്ടറിയായി ബീന.എസ്.നായരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *