തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് എതിരെ കേസ് .

ഡിഗ്രി കഴിഞ്ഞവർക്ക് ജോലി നേടാം കരാർ വ്യവസ്ഥയിൽ നിയമനം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക …..

 

കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിലേക്ക് നിയമനം നടക്കുന്നു. തൃശൂര്‍, കോട്ടയം, മൂന്നാര്‍ യൂണിറ്റുകളിലാണ് ഒഴിവുള്ളത്.

ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. നിര്‍ദ്ദിഷ്ട കരാര്‍ വ്യവസ്ഥ പ്രകാരം താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സും കമ്പ്യൂട്ടര്‍ നൈപുണ്യവും അഭിലഷണീയം).

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മില്‍മയും താഴെ പറയുന്ന യൂണിറ്റുകളില്‍ / ഡയറികളില്‍ എത്തിച്ചേരേണ്ടതാണ്.

തൃശൂര്‍ യൂണിറ്റ്

30-07-2024 രാവിലെ 11 മണി.

ഇന്റര്‍വ്യൂ സ്ഥലം: തൃശൂര്‍ ഡെയറി, രാമവര്‍മപുരം.

കോട്ടയം യൂണിറ്റ്

06-08-2024 രാവിലെ 11 മണി

ഇന്റര്‍വ്യൂ സ്ഥലം: കോട്ടയം ഡയറി, വടവാതൂര്‍.

മൂന്നാര്‍ യൂണിറ്റ്

13-08-2024 രാവിലെ 11 മണി

ഇന്റര്‍വ്യൂ സ്ഥലം: ഡോ. വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്റര്‍, മൂന്നാര്‍

ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വരുന്നത് തെറ്റാണെന്ന് മിൽമ്മ ഒദ്യോഗികമായി അറിയിച്ചു.ഇത്തരം നിയമനങ്ങൾ നടക്കുന്നില്ലെന്നും ഇത് തെറ്റിദ്ധാരണ പരത്താനാണെന്നും വ്യക്തമാക്കി. മിൽമ സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കുക.. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് എതിരെ കേസ് നൽകിയിട്ടുണ്ടെന്നും മിൽമയുടെ ഔദ്യോഗിക വാക്താവ്അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *