പതിനൊന്നാം നാൾ അർജുനായി തിരച്ചിൽ തുടങ്ങിയിട്ട്. അർജുൻ ചായ കുടിക്കാൻ ഇറങ്ങിയിട്ടുണ്ടാവാം?

അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.ഗംഗാവാലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിൽ തടസ്സമായി നിൽക്കുന്നത്.കടയും മണ്ണെടുത്തു. . 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ കടയിൽ നിന്ന് ചായ കുടിക്കാൻ ആകണം അർജുൻ ലോറി നിർത്തിയത്. മൂന്നുവർഷമായി ഈ റൂട്ടിലെ പതിവ് യാത്രക്കാരനാണ് അർജുൻ മലയാളികൾ അടക്കം ലോറി സ്ഥിരമായി ഇവിടെ നിർത്തും. രാവിലെ 8 15ന് അർജുൻ ഇവിടെ എത്തി എന്നാണ് കരുതുന്നത് .ലക്ഷ്മണ നാല്പത്തി അഞ്ചു ഭാര്യ ശാന്തി മുപ്പത്തഞ്ച് മക്കൾ 11 സഹോദരി ഭർത്താവ് എന്നിവയുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞപ്പോഴാണു കിട്ടിയത് . അപകട ദിവസം സ്കൂൾ അവധിയായതിനാൽ മക്കളും കടയിലുണ്ടായിരുന്നു. ലക്ഷ്മണയുടെ അച്ഛനാണ് കട തുടങ്ങിയത് പത്താം വയസു മുതൽ ലക്ഷ്മണ കച്ചവടത്തിന് കൂടെയുണ്ട്. . വീടുപണി പുരോഗമിക്കുന്നതിനിടയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അംഗൻവാടി അധ്യാപികയായിരുന്നു രാത്രി എട്ടിനു രാവിലെ എട്ടിന് തുറക്കുന്ന കട രാത്രി എട്ടിന് അടയ്ക്കുക പതിവാണ്ഈ സമയത്ത് എത്തുന്ന ഡ്രൈവർമാർ ചായയും ബ്രഡ് ഓംലെറ്റും ദോശയും കഴിച്ചു മടങ്ങും.  ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേസമയം 12 ലോറികൾ വരെ പാർക്ക് ചെയ്യാറുണ്ട്. അപകട മേഖല ആയതിനാൽ  ഇവിടെ ലോറി നിർത്തരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ആ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *