ആലപ്പുഴയിലാണ് സംഭവം. മൂവറ്റുപുഴ ഡെൻ്റൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്ന ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ആഴ്ചയിലൊരിക്കൻ മാത്രമെ ഇവർ വീട്ടിൽ വരാറുള്ളു.ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഭർത്താവ് മുനീർ സ്വകാര്യബാങ്ക് ജീവനക്കാരനാണ്.പോലീസ് കേസെടുത്തു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Related News
“ചാലിയാറിൽ ഇന്നും പരിശോധന തുടരും”
മലപ്പുറം:ചാലിയാറിൽ ഇന്നും പരിശോധന തുടരും .രാവിലെ 9 മണിയോടെ പോത്തുകൽ മുക്കം കടവിന് താഴെ നിന്നുമായിരിക്കും തിരച്ചിൽ ആരംഭിക്കുക.പോലീസ്, ചാലിയാർ പുഴയുടെ തീരഭാഗങ്ങളിലെ ജനപ്രതിനിധികൾ, പ്രദേശവാസികൾ ,…
വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി.
തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്. ചൂരൽമലയിൽ…
ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.
കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8 കീലോമീറ്റർ മാത്രമാണ്…