ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു’

ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു.സൻ സ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ്എന്നിങ്ങനെയുള്ള പേരുകളിലാണ് അഞ്ച് ജില്ലകൾ അറിയപ്പെടുന്നത്. കലക്ടറന്മാരും ആഫീസും ഉടനുണ്ടാകും.പ്രധാനമന്ത്രിയുടെ സ്വപ്നം പോലെ ലഡാക്കിനെ വികസിതവും സമൃദ്ധവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ജില്ലകൾ രൂപീകരിച്ചത്.2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിനെ വിഭജിച്ച് ജമ്മു കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്. പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുകയും ചെയ്തു.

എന്ത് കാര്യത്തിന് ലഡാക്കിൽ വരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.  ദുർഘടകം വഴികളിലൂടെ സഞ്ചരിച്ചിരുന്നത് ബുദ്ധിമുട്ടായതിനാൽ അതിനു പരിഹാരം വേണമെന്ന് ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം കൂടി നടപ്പാക്കാൻ ഇതുവഴി കഴിയും. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ അടുത്തിടെ വലിയ പ്രതിഷേധം നടന്നു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് തിരിച്ചടിയുമായി. ചൈനയുമായി അതിർത്തിപ്രശ്നമുള്ളതിനാൽ ലഡാക്കിന് സംസ്ഥാന പദവിനൽകാൻ ആകില്ല. അതുകൊണ്ടുതന്നെ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് പുതിയ ജില്ലകളുടെ പ്രഖ്യാപനം.  കേന്ദ്രസർക്കാരിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ്ബി.ജെ പി യുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *