കായംകുളം : കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ പുനർനിർമാണത്തിനായി കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി കായംകുളം ഡിപ്പോയുടെ ഓഫീസ് പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. പുതിയ ഓഫിസിന്റെ ഉദ്ഘാടനം കായംകുളം എ.ടി.ഒ ജയകുമാർ നിർവഹിച്ചു. കാലപ്പഴക്കം ചെന്ന നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റിക്കൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അനുമതി നൽകി. ടി ആന്റ് സി സെക്ഷന്റെ പ്രവർത്തനം കൂടി മാറുന്നതോടെ നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റിക്കൊണ്ട് ഏറെക്കാലമായി നമ്മൾ കാത്തിരുന്ന കായംകുളം ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും
ഓരോ ഭാഗത്തേക്കുമുള്ള ബസുകളുടെ കൃത്യമായ പാർക്കിങ്, മെച്ചപ്പെട്ട ഓഫിസ് സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, കാർ പർക്കിംഗ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ഡിപ്പോ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് അപകടനിലയിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം എന്ന കായംകുളത്തുകാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അങ്ങനെ യാഥാർഥ്യമാവുകയാണ്.