അഫ്‌ഗാനിൽ പുതിയ ‘ധാർമിക നിയമങ്ങൾ’ നിലവിൽ വന്നു. ഇസ്‌ലാമിക ശരീയത് അനുസരിച്ചുള്ള ജീവിതം എന്നാണ് താലിബാൻ പറയുന്നത്.സ്ത്രീ സ്വാതന്ത്ര്യം അകലെയായ ഒരു രാജ്യം ഇസ്ലാം മതത്തിൻ്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കപ്പെടുന്നു.
നിയമങ്ങൾ ചിലത്
സ്ത്രീകൾ ശരീരവും മുഖവും മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം
പുരുഷന്മാർ താടി വടിക്കരുത്
സ്ത്രീകളുടെ ശബ്ദം പൊതുഇടത്തിൽ ഒച്ചത്തിൽ കേൾക്കുകയോ സ്ത്രീകൾ പാടുന്നതു കേൾക്കുകയോ ചെയ്യരുത്.
സ്ത്രീകൾ ബന്ധുക്കൾ അല്ലാത്ത പുരുഷന്മാരെ നോക്കരുത്.
സ്ത്രീകൾ ഒറ്റക്ക് പുറത്ത് പോകരുത്. പുരുഷ ഗാർഡിയൻ കൂടെ ഉണ്ടാകണം.
സംഗീതം പാടില്ല.
മാധ്യമങ്ങളിൽ ജീവനുള്ള ഒന്നിന്റെയും ചിത്രങ്ങൾ പാടില്ല.
ജനങ്ങൾ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കാനും ശിക്ഷ നടപ്പാക്കാനും രാജ്യമാകെ ധാരാളം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. മത പോലീസും കോടതിയും. ഒരു ജനതയുടെ അദ്ധ്വാനം പോകുന്ന വഴി നോക്കൂ! ഫാസിസത്തിന്റെ പൂർണ്ണതയ്ക്ക് ഉള്ള ഉദാഹരണങ്ങൾ ആണ് ഇത്തരം മതരാജ്യങ്ങൾ.എന്തിനാണ് ഇങ്ങനെ ഒരു ജീവിതം.ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിക്കണം. പ്രത്യേകിച്ചും സ്ത്രീകൾ. നാം ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ എൻ്റെ സ്വാതന്ത്ര്യത്തിനായ് പൊരുതുക തന്നെ ചെയ്യും എന്ന് ഉറക്കെ പറയുക.