റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ.

റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ
സംവിധായകൻ രതീഷ് അമ്പാട്ട്,രഞ്ജിത്ത് ഇവിഎം,ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്.
ഏറെ ശ്രദ്ധേയമായ “ഇലവീഴാ പൂഞ്ചിറ”
എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവന്‍, സുധി കോപ്പ,അരുണ്‍ ചെറുകാവില്‍,ലക്ഷ്മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്നു വിനായക് ശശികുമാർ എഴുതിയ വരികൾക്ക്
അനിൽ ജോൺസൺ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എ‍ഡിറ്റർ-പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ്-സിനോയ് ജോസഫ്,ചിഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *