കിണറ്റിൽ വീണ് പ്രാണന് വേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകനായി അഞ്ചാലുംമൂട് പോലീസ്.
ആനെച്ചുട്ടമുക്ക് എന്ന സ്ഥലത്ത് വയോധിക കിണറ്റിൽ വീണു എന്ന സന്ദേശമാണ് ഇന്ന് രാവിലേ 9 മണിയോടെ അഞ്ചാംലുമ്മൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. വിവരം അറിഞ്ഞ ഉടൻ ഇൻസ്‌പെക്ടർ ധർമജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സഞ്ചയൻ, എ.എസ്.ഐ രാജേഷ് കുമാർ സി.പി.ഓ ശിവകുമാർ ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
സ്ഥലത്ത് എത്തിയ പോലീസ് സംഘം കാണുന്നത് കിണറ്റിൽ മുങ്ങി താഴുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാൻ ഇല്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സഞ്ചയൻ ഉടൻ കിണറ്റിലേക്ക് ഇറങ്ങി വായോധികയുടെ ജീവൻ രക്ഷിക്കുകയായിരുന്നു തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായോധികയെ പുറത്ത് എത്തിക്കുകയും ചെയ്തു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ ആയതിന്റെ ആത്മസംതൃപ്തിയിലാണ് പോലീസ് ഉദ്യോഗസ്ഥർ.