കരുനാഗപ്പള്ളി :- തേവലക്കര അരിനെല്ലൂർ, പടപ്പനാൽ ഭാഗങ്ങളിലെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരൻ മുൻ അബ്കാരി കേസിലെ പ്രതി നേപ്പാളി എന്ന അനീഷ് എക്സൈസിൻ്റെ പിടിയിൽ.. അരിനെല്ലൂർ ഭാഗത്ത് മൊബൈൽ ബാറ് എന്ന രൂപത്തിൽ ആവശ്യക്കാർക്ക് യഥേഷ്ടം മദ്യം എത്തിച്ച് നൽകുന്ന നേപ്പാളി അനീഷാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അരിനെല്ലൂർ ഷാപ്പ് മുക്കിൽ ഹോണ്ട അവൈറ്റർ സ്കൂട്ടറിൽ നിന്നാണ് കൊല്ലശേടത്ത് കിഴക്കതിൽ ഷറഫുദ്ദീൻ മകൻ അനീഷ് ( 38 വയസ്സ്) എക്സൈസ് പിടിയിലായി.. അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ ,ചാൾസ് എച്ച് , അൻസർ, രജിത് കെ പിള്ള വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ അസി: എക്സെസ് ഇൻസ്പെക്ടർ ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു..അവധി ദിവസങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു ആവശ്യക്കാർക്ക് മദ്യം എറിഞ്ഞ് നൽകുന്നതാണ് പതിവ്… ഓണക്കാലത്ത് മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 9400069456
Related News
കെ രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് സോപാനത്തിൽ.
കൊല്ലം : 1980 കൾ മുതൽ കൊല്ലത്ത് സാംസ്കാരിപ്പെരുമഴയ്ക്ക്യ്ക്ക്.. താളവും മേളവും നൽകിയ ഒരു വ്യവസായി ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കഥകളേക്കാൾ മനസ്സിന് ഒരു സംസ്കാരത്തിൻ്റെ ലാഭ…
“കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി”
പാലക്കാട്: കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു വെള്ളിയാഴ്ച്ച വൈകീട്ട് സ്കൂള്‍ വിട്ട…
ഞാൻ ഒരു പരാജയം. മുന്നോട്ടുള്ള ജീവിതം അസഹനീയം. സ്നേഹയുടെ കത്ത് മരണത്തിന് മുന്നേ എഴുതി വച്ചത്
ന്യൂഡൽഹി:ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു സ്നേഹ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു.…
