ചങ്ങനാശ്ശേരി നഗരമധ്യത്തിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.കാപ്പാ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ജനറൽ ആശുപത്രി റോഡിലാണ് ആക്രമണം നടന്നത്.ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം.ആക്രമണം നടത്തിയവർ ഒളിവിലാണ്.സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും,കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
Related News
തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു.
തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു ഡോക്ടർമാരെയും രോഗികളെയും ആക്രമിക്കുന്ന തരത്തിലേക്ക് നായ്ക്കൾ പെരുകി പാരിപ്പള്ളി…
ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും
തിരുവനന്തപുരം:സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും…
“സ്കൂൾ കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു ഒഴിവായത് വൻ ദുരന്തം”
ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ…
