ബാറില്‍ അക്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, കണിയാങ്കട, സജു ഭവനില്‍ ജാക്സണ് മകന് സനു (27), ശക്തികുളങ്ങര, മീനത്ത് ചേരി, റോബര്‍ട്ട് വിലാസത്തില്‍, റോബര്‍ട്ട് മകന് റോയി (40), ശക്തികുളങ്ങര, കണിയാങ്കട പള്ളി പുരയിടത്തില്‍ ജോണ്സന് മകന് മൂസ എന്ന ജോര്‍ജ് (41) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി കാവനാടുള്ള ബാറില്‍ മദ്യപിക്കാനെത്തിയ പ്രതികള്‍ ശക്തികുളങ്ങര സ്വദേശിയായ അഭിജിത്തുമായി വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ അഭിജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പി ഉപയോഗിച്ച് തലക്കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ശക്തികുളങ്ങര പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ മാരായ അബു താഹിര്‍, വിനോദ്, പ്രവീണ്‍, അജിത് ചന്ദ്രന്, കിഷോര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Related News
“തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്”
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി…
ക്വാറി വ്യവസായിയുടെ കൊലപാതകം: രണ്ടാംപ്രതി അറസ്റ്റിലായി.
കളിയിക്കാവിളയിൽ ക്വാറി വ്യവസായിയായ എസ്.ദീപു കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പാറശാലയില്‍ നിന്നാണ് സുനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.…
രാഷ്ട്രീയം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയാകണം.
രാഷ്ട്രീയ നേതൃത്വം അറിയാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. എല്ലാവരും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും രാഷ്ടത്തിന് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കാണ് . എന്നാൽ നമ്മുടെ രാജ്യം…
