തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി.
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥി വിഷ്ണു കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മരണത്തിന് ദുരൂഹത നിലനിൽക്കുന്നെങ്കിലും കാര്യങ്ങൾ വ്യക്തമാക്കാൻ ആരും തയ്യാറാകുന്നില്ല.