സ്കൂളിലെ മോഷണം; പ്രതികള്‍ പിടിയില്‍.

സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ജിഷ്ണു, റഹീം എ.എസ്.ഐ പ്രമോദ് സി.പി.ഒ കൃഷ്ണകുമാര്‍, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്.

Leave a Reply

Your email address will not be published. Required fields are marked *