എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി
ഇന്നലെ അറസ്റ്റിലായ സാമ്പത്തിക തട്ടിപ്പുകാരി ധന്യ മോഹനൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കിഴടങ്ങിയ ശേഷം വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച് തിരിച്ചു വരുന്ന വഴി മാധ്യമങ്ങളോട് തട്ടിക്കയറിഇതു പറഞ്ഞത്.
20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവർ ഓൺലൈൻ റമ്മിക്കടിമയാണെന്നും പൊലീസ് കണ്ടെത്തി.