ഷിരൂർ: കർണാടകയിലെ മൽസ്യ തൊഴിലാളികൾ കൂടി കൃത്യനിർവ്വഹണത്തിന് എത്തിയത് ഏറെ പരിചയമുള്ള മൽസ്യ തൊഴിലാളി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്പോട്ട് 4 ൽ അവർ എത്തി പരിശോധന തുടങ്ങി. അവിടെ മൺകൂന രൂപപ്പെട്ട സ്ഥലത്താണ് പരിശോധന തുടങ്ങുക. കലങ്ങിയ വെള്ളവും ശക്തമായ ഒഴുക്കും അവരെയും ബുദ്ധിമുട്ടിലാക്കുന്നു.പ്രളയത്തിലുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് തിരച്ചിൽ നടത്തുന്നത്.രക്ഷാപ്രവർത്തനത്തിൻ്റെ ഒരു വലിയ ജോലിയാണ് ഗംഗാവാലി പുഴയിൽ ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ മൽസ്യ തൊഴിലാളികളുടെ പ്രവർത്തനം ഗുണപ്രദമായാൽ. മറ്റു വഴികൾ വേണ്ടി വരില്ല. അല്ലെങ്കിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയുള്ള രക്ഷാപ്രവർത്തനമാകും നടക്കുക. രാജസ്ഥാനിൽ നിന്നും എത്തുന്നവർ തയ്യാറാക്കുന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ്ൻ്റെ നിർമ്മാണത്തിലൂടെ രക്ഷാപ്രവർത്തനം തുടരാനാണ് സാധ്യത.ഈശ്വർ മാൽപെ സംഘത്തെ സഹായിക്കാൻ നേവി സംഘവും കൂടെയുണ്ട്.മൽസ്യ തൊഴിലാളികളുടെ സംഘം പുഴയ്ക്ക് താഴെ ഇറങ്ങിയെങ്കിലും അവർ പെട്ടെന്ന് തിരിച്ചു കയറുകയാണ്.1000 ത്തോളം സ്ഥലങ്ങളിൽ രക്ഷകരായി നിന്നവരാണ് ഈ സംഘം. നൂറടി വരെ താഴെക്കിറങ്ങാൻ കഴിയുന്ന ആളാണ് ഈശ്വർ മാൽപെ . എന്നാൽ അദ്ദേഹം ഇറങ്ങി തിരിച്ചു കയറുകയാണ് .ഇപ്പോൾ വടം കെട്ടിയത് പൊട്ടിപ്പോവുകയാണ്. കാലാവസ്ഥ ഇപ്പോൾ അനുകൂല സഹചര്യമാണ്.മാൽപെ സംഘത്തിൻ്റെ പ്രതീഷയിലാണ് എല്ലാവരും.
Related News
കളിയിക്കാവിള കൊലപാതകം: പ്രതി കൊടും ക്രിമിനൽ, സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കെടും ക്രിമിനൽ. 50-ൽപ്പരം കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ മലയം സ്വദേശി അമ്പിളിയെന്ന ഷാജി. സംഭവം നടന്ന ഒറ്റാമരം,…
കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി
കൊല്ലം കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെയും ക്രമക്കേട്കളിലെയും പ്രതികൾ, പ്രസിഡൻ്റ് അൻസർ അസീസ് ഉല്പടെ 12 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കേരള…
പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു; കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്.
കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്ന് പോലീസ്…