നവവധുവിൻ്റെ തൂങ്ങിമരണത്തിൻ ദുരൂഹയില്ലെന്ന് പോലീസ്.ക്യാൻസർ ബാധിതനായി മരിച്ച പിതാവ് സഹീറിനൊപ്പം പോകുന്നു എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. ഇത് പെൺകുട്ടി തന്നെയാണ് എഴുതിയത് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. പ്രാഥമിക അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പോലീസ് പറഞ്ഞു .മൂവറ്റുപുഴ ഡെൻ്റൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്ന ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ആഴ്ചയിലൊരിക്കൻ മാത്രമെ ഇവർ വീട്ടിൽ വരാറുള്ളു.ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഭർത്താവ് മുനീർ സ്വകാര്യബാങ്ക് ജീവനക്കാരനാണ്.കായംകുളം ടൗൺ ഷഹീദാർ പള്ളിയിൽ കബറടക്കി, സെലീനയാണ് ആസിയായുടെ മാതാവ്.
Related News
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
എൻ സി സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് തേവള്ളിയിൽ നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. എക്സ് സർവീസ് ലീഗ്
കൊല്ലം : കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കൊല്ലത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…
എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആനയടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.
ശാസ്താംകോട്ട:എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ{,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ…
