ഞാൻ യജമാനൻ ബാക്കിയുള്ളവർ നായ്ക്കൾ ഈ നിലപാടുള്ള ആളാണ് അക്കാദമി തലപ്പത്തിരുന്നത്. പി.എഫ് മാത്യൂസ്.

പഴയ കാലത്ത് ചലച്ചിത്ര അക്കാദമിയിൽ വരുന്നവർ എത്ര മഹാത്മാരായിരുന്നു. കലയിൽ മനസ്സ് അർപ്പിച്ചവരായിരുന്നു അവർ .എന്നാൽ ഇന്ന് വരുന്നവരെല്ലാം കച്ചവട സിനിമയുടെ ഭാഗമായുള്ളവരാണ്. അവരിൽ നിന്ന് ഇത്രയൊക്കെ കിട്ടു. രംജിത്തിനെക്കുറിച്ച് ഇത്രയൊക്കെ എന്തിന് പറയുന്നു. അതിൻ്റെ കാര്യമുണ്ടോ. മഹാനാക്കി വാഴ്ത്തുകയാണ് ചിലർ. ഇദ്ദേഹത്തിൻ്റെ കാലത്ത് ഇറങ്ങിയ സിനിമകളൊക്കെ മാടമ്പി സ്വഭാവമുള്ള സിനിമകളായിരുന്നല്ലേ? എന്നാൽ അന്ന് വിമർശകർ ധാരാളമുണ്ടായിരുന്നു. ഇന്ന് ആരെങ്കിലും മിണ്ടുന്നോ, ഇല്ല കാരണം അവരെല്ലാം പാർട്ടിക്കാരാണ്. ചെയ്യുന്നത് കണ്ടാൽ മതി വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്ത് അത്ര തന്നെ. ഇന്ന് കലാരംഗം അത്ര അധ:പതിച്ചിരിക്കുന്നു. ഇവിടെ ബാക്കി ഇനി എന്താണ് ഉള്ളത് എന്നു കൂടി ചിന്തിക്കണമെന്ന് പ്രശസ്ത എഴുത്തുകാരൻ പി.എഫ് മാത്യൂസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *