ഇറ്റലി: നാപ്പോളി, രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ വെച്ചു നടന്നു. യോഗത്തിൽ നാപ്പോളി ഘടകം പ്രസിഡണ്ട് രാജീവ് അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു.രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ജനറൽ സെക്രട്ടറി സി. ഐ നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയർമാൻ സാബു സ്കറിയ സംഘടനയുടെ കോഡിനേറ്ററും സ്ഥാപക നേതാക്കളിൽ ഒരാളുമായ കലേഷ് കുമ്മുള്ളി സെക്രട്ടറി നൈനാൻ അനീഷ്, വോയിസ് ഓഫ് വുമൺ ഇറ്റലിയുടെ സെക്രട്ടറി ബിജു മോൾ, സെൻട്രൽ കമ്മിറ്റി മെമ്പർമാരായ ബിന്ദു മാത്യു, പ്രിയ നൈനാൻ, ഷാലു ജോർജ്, ജീമോൻ അമ്പഴക്കാട് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ജയപ്രകാശ് സ്വാഗതവും കൺവീനർ ജോർജ് ക്രിസ്റ്റി നന്ദിയും പറഞ്ഞു.
2024 -25 വർഷത്തേക്ക് 19 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.രക്ഷാധികാരിയായി രാജീവ് അപ്പുക്കുട്ടനെയും, പ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീയയും സെക്രട്ടറിയായി ജയപ്രകാശിനെയും, ഖജാൻജിയായി ജിനു ചേർത്തലയും.വൈസ് പ്രസിഡണ്ടായി പ്രിൻഷ തോമസിനെയും ജോയിൻ സെക്രട്ടറിയായി ജിഷ സിജുവിനെയും തെരഞ്ഞെടുത്തു.നാപ്പോളി മേഖലയിലെ പ്രവാസ സുഹൃത്തുക്കളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ പൊതുയോഗം തീരുമാനിച്ചു.