താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചറവന്യൂ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ.

താമരശ്ശേരി: ലേബർ സെസ് കുടിശ്ശികയായത് പിരിക്കാൻ ചെന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് താമരശ്ശേരി താലൂക്കിലെ കിഴക്കോത്ത് വില്ലേജ് ഓഫീസർ പ്രസന്നയും സഹപ്രവർത്തകരുമാണ് കയ്യേറ്റത്തിന് ഇരയായത്. കിഴക്കോത്ത് പാറക്കൽ സിദ്ദിഖിന്റെ വീട്ടിലാണ് 31,000 രൂപയുടെ കുടിശ്ശിക പിരിക്കാൻ റവന്യൂ സംഘം പോയത്. നിരവധിതവണ നോട്ടീസ് അയച്ചും ഫോൺ വിളിച്ചും ബന്ധപ്പെട്ടതിനുശേഷവും മനപ്പൂർവ്വം അ ടക്കാതിരുന്നതിനെ തുടർന്നാണ് റവന്യൂ റിക്കവറി നടപടി പ്രകാരം ജീവനക്കാർ വീട്ടിലെത്തിയത്. വീട്ടുടമസ്ഥൻ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു കൂട്ടി ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. നടപടിക്കെതിരെ താലൂക്കിലെ റവന്യൂ ജീവനക്കാർ കിഴക്കോത്ത് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി.

താമരശ്ശേരി താലൂക്ക് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.ധന്യ അധ്യക്ഷത വഹിച്ചു. ടി. എം സജീന്ദ്രൻ, ടി. സുബൈർ എന്നിവർ സംസാരിച്ചു.
ജോസഫ് എം.കെ, സുബീഷ്, സുധീര കെ എന്നിവർ നേതൃത്വം നൽകി.സംഭവത്തിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *