ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷനേഴ്സ് കൗൺസിൽ.

തിരുവനന്തപുരം: ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 1 ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനം ആചരിക്കുമെന്ന് പ്രസിഡൻ്റ് എൻ ശ്രീകുമാറും സെക്രട്ടറി സുകേശൻ ചൂലിക്കാടും അറിയിച്ചു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ലെന്ന ധനമന്ത്രിയുടെ നിയമസഭയിലെ മറുപടി തിരുത്തണമെന്നും ജീവനക്കാരേയും പെൻഷൻകാരേയും പ്രക്ഷോഭത്തിൻ്റെ പാതയിലേക്ക് വലിച്ചിഴയ്ക്കാതെ പങ്കാളിത്തപെൻഷൻ പദ്ധതി തിരുത്തി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തണമെന്നും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *