“തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു: ഈശ്വർ മാൽപെ സംഘം തിരിച്ചു കയറി”

പുഴയിൽ കാണാതായ അർജുന നായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക സംഘവും പടി കയറി.പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല. ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെ സംഘം തിരിച്ചുകയറി. അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ തിരച്ചില്‍ തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആഴ്ചകൾ പിന്നിടുമ്പോഴും പ്രതീക്ഷകളുമായി കുടുംബവും കേരളവും കാത്തിരിക്കുന്നു എന്നാൽ ഇനി എന്താണ് ചെയ്യുക സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ആവശ്യമാണ്. ഇനി എന്ത് ആധുനിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *