അങ്കമാലി : സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു… മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിൻ്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാളെ (28.8) രാവിലെ 11 മണി മുതൽ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിൽ 3 മണി വരെയും പൊതുദർശനം ഉണ്ടാകും.
Related News
കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?
തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ന്യായത്തിൻമേൽ സർക്കാർ ഉത്തരവ് നൽകി പുന:ക്രമീകരിച്ച…
അനധികൃത ലോട്ടറി വില്‍പ്പന : അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്പെന്‍ഡ് ചെയ്തു.
പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എസ്.എബ്രഹാം…
വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിട്ട് പാലരുവി, പ്രതിഷേധവുമായി യാത്രക്കാർ.
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി…