ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 40 പേരിൽ ഒരാളായി അണ്ണാമലൈ.ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെട്ടു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ മൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് പോയത് . ചെന്നൈ വിമാനത്താവളത്തിൽ ബിജെപി പ്രവർത്തകർ സന്നദ്ധ പൂക്കൾ നൽകിയാണ് അണ്ണാമലൈയ്‌ക്ക് യാത്രയയപ്പ് നൽകിയത്.
വിദേശത്ത് പോയാലും തമിഴ്നാട് സർക്കാരിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഭരണപക്ഷത്തിനെതിരായ പോരാട്ടം തുടരും. വിദേശത്ത് പോയാലും എന്റെ ഹൃദയം തമിഴ്നാട്ടിൽ തന്നെയായിരിക്കും. ഭരണകക്ഷിയുടെ തെറ്റുകളെ ഞാൻ ചോദ്യം ചെയ്യുന്നത് തുടരും. ഞങ്ങളുടെ കാഴ്ചപ്പാടുകൾ റിപ്പോർട്ടുകളിലൂടെ തുടർന്നും വരും,എന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 2 ന് അദ്ദേഹത്തിന്റെ കോഴ്സ് ആരംഭിക്കും. ഈ കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 പേരിൽ, ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാളാണ് അണ്ണാമലൈ. അവിടെ അദ്ദേഹത്തിന്റെ താമസമടക്കമുള്ള മുഴുവൻ ചെലവും ഓക്സ്ഫോർഡ് സർവകലാശാലയാണ് വഹിക്കുക.