കോഴിക്കോട് : അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് പരിശോധന തുടരണം. നിലവിൽ പരിശോധന നടത്തിയ പോലെ തുടരാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം ഇതുവരെ കേരളവും കർണാടകവും കുടുംബത്തോടൊപ്പം നിന്നു ഇനിയും അതുണ്ടാകണം.കർണാടകയിലെ ഷിരൂരിൽ തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാകില്ല അർജുന്റെ സഹോദരി അഞ്ജു. യന്ത്രങ്ങൾ എത്തിക്കാൻ ഇനിയും നാലു ദിവസം കൂടി വേണമെന്നാണ് പറയുന്നത്. അതുവരെ ഇപ്പോഴുള്ളത് പോലെ തിരച്ചിൽ തുടരണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും അർജുന്റെ സഹോദരി പറഞ്ഞു.
എന്റെ മകന് എന്തുപറ്റിയെന്ന് അമ്മ ഇപ്പോഴും ചോദിക്കുകയാണ്. അമ്മയോട് ഞങ്ങൾ എന്താണ് പറയേണ്ടത്? ഇനിയും 4 ദിവസം എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ നിൽക്കേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാ പിന്തുണയും വേണമെന്നും അഞ്ജു പറഞ്ഞു.